സുരേഷ് ഗോപി ജയിച്ചത് അട്ടിമറിയിലൂടെ എന്ന വാദവുമായി എൽഡിഎഫ്; രാഹുൽ ഗാന്ധിയെ പിന്തുണച്ച് വിഎസ് സുനിൽ കുമാർ

തിരഞ്ഞെടുപ്പുകൾ ജയിക്കാൻ ബിജെപി ഇലക്ഷൻ കമ്മീഷനെ സ്വാധീനിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ ആക്ഷേപം ഉന്നയിച്ച് ഇടതുപക്ഷം. 75,079 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്. ഇതിനെതിരെയാണ് പുതിയ ആക്ഷേപം. വോട്ടർ പട്ടിക അട്ടിമറിയെക്കുറിച്ച് ഇപ്പോൾ പുറത്തുവന്ന പലതും തൃശൂരിൽ നടന്നിതായി സിപിഐ നേതാവും എതിർ സ്ഥാനാർത്ഥിയും ആയിരുന്ന വിഎസ് സുനിൽ കുമാർ പറഞ്ഞു.
Also Read : സുരേഷ് ഗോപിയുടെ ജീവിതം സിനിമയാക്കിയാല്‍ പേര് എന്തിടും? സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് വോക്‌സ് പോപ്പ്
ഇലക്ഷൻ കമ്മീഷനെ സ്വാധീനിച്ച് ബിജെപി തൃശൂരിലും വോട്ടുകൾ അട്ടിമറിച്ചതായി സംശയമുണ്ട്. വോട്ട് ചേർക്കലിൽ കമ്മിഷൻ നിലപാട് ദുരൂഹമായിരുന്നുവെന്നും സുനിൽകുമാർ ആരോപിച്ചു. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന വാദവും സുനിൽകുമാർ ഉയർത്തുന്നു. കൃത്യമായ തെളിവുകൾ നിരത്തിയാണ് രാഹുൽ വിശദീകരിച്ചത്.
കമ്മിഷൻ സർക്കാർ വകുപ്പ് പോലെ പ്രവർത്തിക്കുന്നു. വോട്ടിംഗ് മെഷീൻ അവസാനിപ്പിച്ച് പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണം. രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റെങ്കിൽ കമ്മീഷൻ നടപടി സ്വീകരിക്കണം. വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും വിഎസ് സുനിൽ കുമാർ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here