‘എങ്കിൽ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ’; സഹായം ചോദിച്ചെത്തിയ വയോധികയെ അവഹേളിച്ച് സുരേഷ് ഗോപി; മാടമ്പിത്തരം എന്ന് വിമർശനം

കലുങ്ക് സഭയിൽ സഹായം ചോദിച്ച വയോധികയെ അവഹേളിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മുതിർന്ന പൗരനിൽ നിന്ന് നിവേദനം കൈപ്പറ്റാൻ വിസമ്മതിച്ച സുരേഷ് ഗോപി ഇത്തവണ സഹായം ചോദിച്ച സ്ത്രീയെയാണ് അവഹേളിച്ചത്.കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാണ് കലുങ്ക് സഭയിൽ വച്ച് വയോധിക സഹായം ചോദിച്ചത്. അത് മുഖ്യമന്ത്രിയോടു ചോദിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം.
Also Read : കപ്പിത്താൻ ഉണ്ടായിട്ടും കപ്പൽ മുങ്ങി!!! ആരോഗ്യമേഖല അടിമുടി പരാജയം; സഭയിൽ വീണാ ജോർജ്ജിനെ കുടഞ്ഞ് പ്രതിപക്ഷം
തനിക്കു മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റുമോ എന്ന് അവർ വീണ്ടും ചോദിച്ചപ്പോൾ, ”എങ്കിൽ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട്, ഇടപാടുകാർക്കു തിരിച്ചു കൊടുക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ? ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോടു പറയൂ എന്നായിരുന്നു മറുപടി.
Also Read : പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി
ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് സഹായം തേടിയ വയോധികചോദിക്കുകയുണ്ടായി. അല്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഞാൻ ഈ രാജ്യത്തിന്‍റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ചു തരാൻ പറയൂ. ഈ മറുപടി കേട്ട് വിഷമിച്ച തലകുനിച്ചു നിൽക്കുന്ന വയോധികയെയും ദൃശ്യത്തിൽ കാണാൻ കഴിയും.കഴിഞ്ഞ ദിവസം തൃശ്ശൂർ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപി പരസ്യമായി പ്രതികരിചിരുന്നു. എന്നാൽ വീണ്ടും ഇത് ആവർത്തിക്കപ്പെടുന്നത് മാടമ്പിത്തരമാണെന്നാണ് ഉയരുന്ന വിമർശനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here