നിവേദനങ്ങളോട് സുരേഷ് ഗോപിക്കിത്ര കലിപ്പെന്ത്? ചേര്‍പ്പിലെത് കൈപ്പിഴയെന്ന് വിശദീകരണം

തനിക്ക് നിവേദനം നൽകാൻ വരുന്ന ആളുകളെ കൈകാര്യം ചെയ്യുന്നതിൽ സുരേഷ് ഗോപിക്ക് വലിയ വീഴ്ച്ചയുണ്ടാകുന്നു എന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. തൃശ്ശൂർ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപി പരസ്യമായി പ്രതികരിച്ചു.
കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം അത് നടക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് പറ്റിയ കൈപ്പിഴ തങ്ങളുടെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് മറുപുറത്ത് സിപിഎം നടത്തുന്നത്. കൊച്ചു വേലായുധന്‍റെ നിവേദനം സുരേഷ് ഗോപി നിരസിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൊച്ചു വേലായുധന് വീട് നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.
Also Read : ‘ഞാന്‍ നിങ്ങളുടെ എംപിയല്ല’; നിവേദനം നല്‍കിയപ്പോള്‍ ക്ഷോഭിച്ച് സുരേഷ് ഗോപി; പരാതിയുമായി ബിജെപി നേതാവ്
ഇത് ആദ്യമായല്ല സുരേഷ് ഗോപിക്ക് നിവേദനം തലവേദന ആകുന്നത്. മുൻപ് ചങ്ങനാശ്ശേരിയില്‍ വച്ച് തനിക്ക് നിവേദനം നല്‍കാന്‍ എത്തിയവരോട് ‘ഞാന്‍ നിങ്ങളുടെ എംപി അല്ലെന്ന്’ സുരേഷ് ഗോപി പറഞ്ഞതിനെ തുടർന്ന് ചങ്ങനാശ്ശേരി ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ചേര്‍പ്പിലെ സംഭവം സുരേഷ്‍ഗോപിക്കെതിരെ സിപിഎം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ അവഹേളിച്ച കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്നാണ് സിപിഎം പ്രഖ്യാപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here