വാ തുറക്കാതെ സുരേഷ് ഗോപി; ഇങ്ങനൊരു കേന്ദ്രമന്ത്രി എന്തിനെന്ന് ചോദ്യങ്ങൾ ഉയരുന്നു

കേരളവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവികാസങ്ങളിൽ ഒന്നിലും പ്രതികരിക്കാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കേന്ദ്രസർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന വിഷയങ്ങളിലാണ് ഒന്നും ഉരിയാടാതെയും മാധ്യമങ്ങളെ കാണാതെയും ഒളിച്ചുനടക്കുന്നത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ജയിലിൽ ആയപ്പോൾ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അടക്കം ഈ വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്ത് എത്തി. ഒപ്പം കന്യാസ്ത്രീകളുടെ മോചനത്തിനായി സജീവ ശ്രമവും നടത്തി. കന്യാസ്ത്രീകളുടെ അറസ്റ്റിലോ വ്യാപകമായ ക്രൈസ്തവ വേട്ടയിലോ ഒരക്ഷരം പ്രതികരിക്കാന്‍ സുരേഷ് ഗോപി ഇതുവരേയും തയാറായിട്ടില്ല. ചതിയന്‍ എന്ന വിശേഷണമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിക്ക് ചാർത്തി നൽകുന്നത്

എന്നാൽ തന്റെ പ്രധാന കർമ്മ മണ്ഡലമായ സിനിമയിലെ അടുത്ത സുഹൃത്തായ ഉർവശി എന്താണ്‌ ദേശിയ അവാർഡിന്റെ മാനദണ്ഡമെന്ന്‌ അറിയണമെന്നും സുരേഷ്‌ ഗോപിയൊക്കെ നിൽക്കുകയല്ലേ അദ്ദേഹം ചോദിച്ച്‌ പറയട്ടെ എന്നും മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഉർവശിയുടെ പ്രതികരണം ഉണ്ടായി ദിവസങ്ങളായിട്ടും അതിലൊരു അഭിപ്രായമോ പ്രതികരണമോ നടത്തുന്നില്ല സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ഉർവശിക്കെതിരെ വ്യാപകമായ സൈബർ ആക്രമമാണ് ബിജെപി ഹാൻഡിലുകൾ നടത്തുന്നത്.

ലോക്‌സഭാ സമ്മേളനത്തിന് പോയ സുരേഷ് ഗോപി പിന്നീട് ഇങ്ങോട്ട് വന്നിട്ടേയില്ല. കേരളത്തിൽ പ്രത്യക്ഷപ്പെട്ടാല്‍ ഇതുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടിവരും. അത് ഒഴിവാക്കാന്‍ രാജ്യതലസ്ഥാനത്ത് തന്നെ തുടരുകയാണ് സുരേഷ് ഗോപി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top