‘കേരളത്തിൽ വിദ്യാഭ്യാസമുള്ള മന്ത്രി വരട്ടെ’; ശിവൻകുട്ടിയെ പരസ്യമായി പരിഹസിച്ച് സുരേഷ് ഗോപി

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പരസ്യമായി പരിഹസിച്ചു. കേരളത്തിന് നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ വിമർശനം. ഇടുക്കിയിലെ വട്ടവടയിൽ നടന്ന കലുങ്ക് സംവാദം പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
Also Read : സിപിഎം നിലപാടുള്ള പാര്‍ട്ടി, മൂന്നാംതവണയും പിണറായി ഭരിക്കും; കേരളത്തില്‍ ബിജെപി വളരില്ലെന്ന് ഭീമൻ രഘു
വട്ടവടയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടപ്പോഴാണ് സുരേഷ് ഗോപി നിലവിലെ വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ചത്. “എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചു മാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ” എന്ന് അദ്ദേഹം തുറന്നടിച്ചു. നിലവിലെ മന്ത്രിയിൽ നിന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മന്ത്രി വി ശിവൻകുട്ടി പലപ്പോഴും സോഷ്യൽ മീഡിയയിലൂടെയും മറ്റ് വേദികളിലൂടെയും സുരേഷ് ഗോപിക്കെതിരെ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ വ്യക്തിപരമായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോപിയുടെ മറുപടി ശ്രദ്ധേയമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here