രാജിവയ്ക്കുമെന്ന് സുരേഷ് ഗോപി… രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും തിരിച്ചുവരും!! വിചിത്രവാദവുമായി കേന്ദ്രമന്ത്രി

 തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന ട്രാൻസ്ജെൻഡേഴ്സിന്റെ ഓണാഘോഷ പരിപാടിയിലാണ് സുരേഷ് ഗോപി രാജിവയ്ക്കുമെന്നു പറഞ്ഞത്. രണ്ട് ദിവസം രാജിവയ്ച്ച് സമരം ചെയ്യും. അതുകഴിഞ്ഞു വീണ്ടും അധികാരത്തിലേറുമെന്നാണ് സുരേഷ് ഗോപി പ്രഖ്യാപിച്ചത്.

സർക്കാർ ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന് നൽകാനുള്ള ധനസഹായം നൽകിയില്ലെങ്കിൽ അടുത്ത ഓണത്തിന് മുൻപ് കരുവന്നൂർ മോഡൽ സമരം ആരംഭിക്കും. 10 പേരുടെ സർജറിയ്ക്കുള്ള തുക എത്രയും വേഗം നൽകണം. ട്രാൻസ് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. അവരോടൊപ്പം താൻ എപ്പോഴും ഉണ്ടാകും എന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തോടൊപ്പം എന്നും നിലകൊള്ളുന്നയാളാണ് സുരേഷ് ഗോപി. ലിംഗമാറ്റ സർജറിയ്ക്കായി അമൃത ആശുപത്രിയിൽ 12 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞദിവസം ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് താൻ മന്ത്രിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയാണ് ഇപ്പോൾ ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top