സുരേഷ് ഗോപി വാതുറക്കുന്നില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ; കത്ത് വിവാദത്തിൽ ഉരുണ്ടുകളിച്ച് സിപിഎം

പാര്‍ട്ടിക്ക് നല്‍കിയ പരാതി ചോര്‍ന്ന് കോടതി രേഖയായതില്‍ വിശദീകരണം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഎമ്മെന്ന് ചർച്ചകൾ. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇതിനെ അസംബന്ധം എന്നാണ് പറഞ്ഞത്. മന്ത്രി രാജേഷിനും മറുപടിയില്ലാതെ തോന്ന്യാസം എന്നാണ് പറഞ്ഞത്. വിവാദനായകൻ രാജേഷ് കൃഷ്ണയെ അറിയാമെന്ന് പറഞ്ഞത് തോമസ് ഐസക് മാത്രമാണ്. അയാൾ ഒരു ഷെയ്ഡി ക്യാരക്റ്റർ ആണെന്നും പറഞ്ഞു.

Also read : പരാതി ചോര്‍ച്ചയില്‍ പകച്ച് സിപിഎം; അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് എംവി ഗോവിന്ദന്‍; പിബി യോഗം നിര്‍ണായകം

ഇതോടെ തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും സുരേഷ് ഗോപിയുടെ വാ തുറപ്പിക്കാൻ നടന്നവരെ കാണാനില്ലെന്ന് വിമർശനങ്ങൾ ഉയരുകയാണ്. അവതാരങ്ങളെ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രിയാകട്ടെ, സിപിഎം ഇത്ര പ്രതിരോധത്തിൽ ആയിട്ടും ഒന്നും മിണ്ടാത്തതും ചർച്ചയാകുന്നുണ്ട്. കത്ത് വിവാദത്തെ ബിജെപിയും, കോൺഗ്രസ്സും രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു. അധോലോക ഇടപാടുകളാണ് ഇവയെന്നാണ് ബിജെപി പറയുന്നത്.

Also read :കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ഭാര്യ ; ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; തോമസ് ഐസക്ക് സഹായിച്ചു

ഹവാലയും റിവേഴ്‌സ് ഹവാലയും ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. സർക്കാർ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ വിവാദമായ കത്ത് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ചോർത്തിയതിനു പിന്നില്‍ എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ മാഹിയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. ഇതോടെയാണ് വിവാദം ചൂട് പിടിക്കാൻ തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top