വീണ്ടും ചർച്ചയായി സുരേഷ് ഗോപിയുടെ നികുതി തട്ടിപ്പ്; പുതുച്ചേരി രജിസ്ട്രേഷനായി ഉപയോഗിച്ചത് വ്യാജ അഡ്രസ്സും, സീലും…

ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് താരങ്ങളുടെ വീടുകളിൽ നടത്തിയ കസ്റ്റംസ് റെയ്‌ഡിൽ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ വീണ്ടും ചർച്ചയായി സുരേഷ് ഗോപിയുടെ പുതുച്ചേരി രജിസ്‌ട്രേഷൻ തട്ടിപ്പ്. പുതുച്ചേരി ചാവടിയിലെ അപ്പാർട്മെന്റിലെ താൽക്കാലിക താമസക്കാരൻ എന്ന് കാട്ടിയാണ് 2010ൽ സുരേഷ് ഗോപി കാർ രജിസ്‌റ്റർ ചെയ്‌തത്‌. രണ്ട് കാറുകളുടെ കാര്യത്തിൽ ആരോപണം ഉയർന്നെങ്കിലും ഒന്നിൽ മാത്രമാണ് കേസ് രജിസ്‌റ്റർ ചെയ്തത്. സുരേഷ് ഗോപിയുടെ പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്നുള്ള ആവശ്യം കഴിഞ്ഞ വർഷം ഏപ്രിലിൽ എറണാകുളം എസിജെഎം കോടതി തള്ളിയിരുന്നു.

Also Read : മോഹൻലാലിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ഉപകാരസ്മരണയോ? എമ്പുരാൻ വിഷയത്തിലെ RSSനോടുള്ള മാപ്പ് കേന്ദ്രത്തിന് ബോധിച്ചു

വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് ലക്ഷങ്ങളുടെ നികുതി അന്ന് സുരേഷ് ഗോപി വെട്ടിപ്പ് നടത്തിയത്. ഏകദേശം 16 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കണ്ടെത്തൽ. വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തെ അറസ്‌റ്റ്‌ ചെയ്‌ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top