ഗൂഢാലോചനയുണ്ടോ? സുരേഷ് ഗോപിയെ രഹസ്യമായി പോലീസ് ചോദ്യം ചെയ്തു

തൃശൂര്‍പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ഗൂഢാലോചനാ ആരോപണമാണ് സുരേഷ് ഗോപിക്കെതിരെ ഉയർന്നിരുന്നത്. തലസ്ഥാനത്തു എത്തിയ സുരേഷ് ഗോപിയെ അതീവ രഹസ്യമായാണ് ചോദ്യം ചെയ്തത്. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
പൂരം നിർത്തിവച്ചതിനു പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. വാഹങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന മേഖലയിലേക്കു ആംബുലന്‍സില്‍ സുരേഷ് ഗോപി വന്നിറങ്ങിയത്തിൽ ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡി എഫും ഒരുപോലെ ആരോപണം ഉന്നയിച്ചിരുന്നു.
പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണ്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം. പൂരം അലങ്കോലമായത് വൻ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ നിന്ന് അട്ടിമറി വിജയം നേടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here