കഴക്കൂട്ടം പീഡനക്കേസ് പ്രതി പിടിയിൽ; വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി വലയിലായതിങ്ങനെ

കഴക്കൂട്ടത്തെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ലോറി ഡ്രൈവറായ പ്രതിയെ തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
Also Read : ഞെട്ടൽ മാറാതെ കഴക്കൂട്ടം; ഐടി ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകം
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ അതിക്രമം നടന്നത്. ഹോസ്റ്റലിൻ്റെ വാതിൽ തള്ളിത്തുറന്ന് മുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി ഞെട്ടിയുണർന്ന് ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി പോലീസിന് മൊഴി നൽകി. അന്വേഷണത്തിൽ ഹോസ്റ്റലിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ നിർണായക വഴിത്തിരിവായി.
ആ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സുപ്രധാന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോറി ഡ്രൈവറായ പ്രതി മധുരയിൽ ഉണ്ടെന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here