വൈസ് ചാൻസലറെ വെട്ടി കേരള സിന്‍ഡിക്കറ്റ്; രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി. ഇന്ന് ചേർന്ന പ്രതേക സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കറ്റ് തീരുമാനമെടുത്തത്.

രജിസ്ട്രാറുടെ സസ്പെൻഷൻ നടപടിയെ കുറിച്ച് ഇന്ന് ചർച്ച ചെയ്യേണ്ടതില്ല എന്നായിരുന്നു സിസ തോമസിന്റെ നിലപാട്. അത് അംഗീകരിക്കാതെ വിഷയവുമായി മുന്നോട്ടുപോയ സിൻഡിക്കറ്റ് അംഗങ്ങളുടെ നടപടിയെ എതിർത്തുകൊണ്ട് സിസ തോമസ് യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങുകയായിരുന്നു. തന്റെ സാന്നിധ്യം ഇല്ലാതെ സിൻഡിക്കറ്റ് എടുത്ത തീരുമാനത്തിന് നിയമസാധുയില്ലെന്ന് സിസ തോമസ് പറഞ്ഞു.

Also Read : വിസി നിയമനങ്ങളില്‍ സിപിഎമ്മിൽ ആശയക്കുഴപ്പം; കേരളയിലും കുസാറ്റിലും പാര്‍ട്ടിക്ക് രണ്ട് നിലപാടുകള്‍

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വച്ച് നടത്തുന്ന പരിപാടിയിൽ ഗവർണർ എത്തിയപ്പോൾ സംഘർഷം ഉണ്ടാവുകയും തുടർന്ന് രജിസ്ട്രാർ പരിപാടി റദ്ദാക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ചാൻസലർ കൂടിയായ ഗവർണർ രജിസ്ട്രാർക്ക് എതിരെയുള്ള നടപടിക്ക് ശുപാർശ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കുകയായിരുന്നു.

‘മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം ഭാരതാംബ’ !! ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ട് എൻഎസ്എസുകാർ

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല. സംഭവത്തില്‍ പൊലീസും സര്‍വകലാശാലയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നടപടി വന്നതിന് പിന്നാലെയാണ് സിന്‍ഡിക്കറ്റ് അടിയന്തരയോഗം വിളിച്ചു കൂട്ടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top