ചികിത്സിക്കാന്‍ പണമില്ലാതെ അരുംകൊല!! ഭാര്യയെ ആശുപത്രിയിൽ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ് അഞ്ചാം നിലയില്‍ നിന്ന് ചാടി

വൃക്ക രോഗിയായ ഭാര്യയെ ചികിത്സിക്കാന്‍ പണം തടസമായതോടെയാണ് കരകുളം സ്വദേശി ഭാസുരന്‍ കടുംകൈ ചെയ്തത്. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ജയന്തിയെയാണ് ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നത്. പിന്നാലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ഭാസുരന്‍ ശ്രമിച്ചു.

ഇന്നലെ അര്‍ധരാത്രിയിലായിരുന്നു കൊലപാതകവും ആത്മഹത്യാ ശ്രമവും നടന്നത്. ഭാസുരന്‍ അഞ്ചാം നിലയില്‍ നിന്ന് താഴ്ക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഐസിയുവിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞ ശേഷം ഇക്കാര്യം അറിയിക്കാനായി മുറിയില്‍ എത്തിയപ്പോഴാണ് ജയന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒക്ടോബര്‍ 1നാണ് വൃക്കരോഗിയായ ജയന്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സ താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top