SV Motors SV Motors

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നു; മന്ത്രിയോട് ജാതി വിവേചനം കാണിച്ച പൂജാരിക്കെതിരെ നടപടി വേണമെന്ന് ശിവഗിരി മഠം

തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണനോട് ജാതി വിവേചനം കാണിച്ച പൂജാരിക്കെതിരെ നടപടി വേണമെന്ന് ശിവഗിരി മഠം. ​ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണത്തില്‍ വർക്കല ശിവഗിരി മഠത്തിൽ നടത്തിയ പരിപാടിയില്‍ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരായ ജാതി വിവേചനം കേരളത്തിന് അപമാനമാണെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

അനുഭവം ഉണ്ടായ അന്നുതന്നെ പ്രതികരിക്കണമാമായിരുന്നു. വിവേചനത്തോടെ പെരുമാറിയ പൂജാരിയെ നിന്ന് മാറ്റിനിർത്തണം. സർക്കാരുകൾ ഇവരോട് മൃദുസമീപനമാണ് കാണിക്കുന്നത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവിടെ അന്തവിശ്വാസവും അനാചാരവും ജാതീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുന്നു. അങ്ങനെയൊരു പ്രശ്നമാണ് ഇപ്പോഴുണ്ടായത്. ഇത് പുതിയ തലമുറ പഠിക്കേണ്ട പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി രാധാകൃഷ്ണന് നേരിട്ട ജാതി വിവേചനത്തിന്നെതിരെ നിലപാടെടുത്ത സ്വാമിജിയെ അഭിനന്ദിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ പറഞ്ഞു. നമ്മുടെയുള്ളിൽ ജാതീയതയുണ്ടെന്ന കാര്യം വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി വീണ ജോർജും പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top