കടകംപള്ളിക്ക് സിപിഎം സംരക്ഷണം; സ്വപ്ന സുരേഷിന്റെ വെളുപ്പെടുത്തലിന്മേലുള്ള പരാതി സർക്കാർ അന്വേഷിക്കില്ല

കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡൻ്റുമായ എം മുനീർ നൽകിയ പരാതി സർക്കാർ അന്വേഷിക്കില്ല. പരാതിക്കാരി നേരിട്ട് പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് ഭാഷ്യം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതും കടകംപള്ളിയുടെ കേസുമായി താരതമ്യം ചെയ്യാനാവില്ലെന്നും പൊലീസ് പറയുന്നു.

Also Read : ശബരിമലയില്‍ സ്ത്രീപ്രവേശനമേ വേണ്ട; നവോത്ഥാനം പാതിവഴിയില്‍ ഉപേക്ഷിച്ച് സിപിഎം; ഇങ്ങനെയൊരു നിലപാടുമാറ്റം !!

കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ. അതിന്റെ അടിസ്ഥാനത്തിൽ കടംകംപള്ളിക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top