മകനേം മകളേം ചോദ്യം ചെയ്യണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണം; പിണറായി വിജയനെതിരെ ഫെയ്സ് ബുക്ക്‌ പോസ്റ്റുമായി സ്വപ്ന സുരേഷ്

ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണകാരന്റൈ മകൻ ആണ് ED നോട്ടീസ് neglect ചെയ്‌തിരുനെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ… അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ, മുഖ്യമന്ത്രിയുടെ മകനെയും മകളെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യണമെങ്കിൽ അത് നടപ്പിലാകണമെങ്കിൽ അച്ചന് സിംഹാസനം തെറിക്കണം! എന്നാണ് സ്വപ്ന തൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ഇഡി നോട്ടീസ് നൽകിയിട്ടും മുഖ്യമന്ത്രിയുടെ മകനും മകളും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെതിരെ സ്വപ്ന രൂക്ഷമായി വിമർശിച്ചു. ഒരു സാധാരണക്കാരൻ്റെ മകനായിരുന്നെങ്കിൽ ഇ.ഡി. നോട്ടീസ് അവഗണിച്ചാൽ ഉടൻ അറസ്റ്റും ജയിലും വിചാരണയുമെല്ലാം ഉണ്ടാകുമായിരുന്നു. എന്നാൽ, അധികാരമുള്ളവരുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല.മകനെയും മകളെയും ഇ.ഡി. ചോദ്യം ചെയ്താൽ കള്ളപ്പണത്തിൻ്റെയും മറ്റും വിവരങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.

അതുകൊണ്ടാണ് അവരെ ചോദ്യം ചെയ്യാൻ വിട്ടുകൊടുക്കാത്തത്. തൻ്റെ പഴയൊരു അനുഭവവും സ്വപ്ന പോസ്റ്റിൽ പങ്കുവെച്ചു. 2018-ൽ താനും യു.എ.ഇ. കോൺസൽ ജനറലും ചേർന്ന് മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ വെച്ച് കണ്ടിരുന്നു. ആ കൂടിക്കാഴ്ചയിൽ വെച്ച് മുഖ്യമന്ത്രി തൻ്റെ മകനെ കോൺസൽ ജനറലിന് പരിചയപ്പെടുത്തി. മകൻ യു.എ.ഇ. യിലെ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. അവന് അവിടെ ഒരു വലിയ സ്റ്റാർ ഹോട്ടൽ വിലയ്ക്ക് വാങ്ങാൻ ആഗ്രഹമുണ്ടെന്നും അതിനുവേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും മുഖ്യമന്ത്രി കോൺസൽ ജനറലിനോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങൾ ഇ.ഡി. പരിശോധിക്കാൻ തയ്യാറായാൽ ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ലഭിക്കുമെന്നും സ്വപ്ന പറയുന്നു. ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യു.എ.ഇ.യിൽ സ്റ്റാർ ഹോട്ടൽ വാങ്ങാൻ കഴിയുമോ എന്ന സംശയം പൊതുജനങ്ങൾക്കുണ്ടാകാം.

എന്നാൽ, മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണമുണ്ടെങ്കിൽ അത് സാധ്യമാകും എന്നും സ്വപ്ന ആരോപിക്കുന്നു.വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്നും കാത്തിരിക്കാമെന്നും പറഞ്ഞുകൊണ്ടാണ് സ്വപ്ന സുരേഷ് തൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top