കോതമംഗലത്തേത് ‘ലൗ ജിഹാദെന്ന്’ സിറോ മലബാർ സഭ; നിർബന്ധിത മതപരിവർത്തനത്തിന് കേസെടുക്കണമെന്ന് ആവശ്യം

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ നിർബന്ധിത മതപരിവർത്തനം പോലുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടില്ല, കൃത്യമായ വകുപ്പു ചുമത്തി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ.

കേസിൽ എൻഐഎ അന്വേഷണ നടത്തണമെന്ന ആവശ്യവും സിറോ മലബാർ സഭ ഉയർത്തി. യുവതിയുടെ അമ്മ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തയച്ചതിന് പിന്നാലെയാണ് സിറോ മലബാർ സഭയും അതെ ആവശ്യവമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read : ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി; മാധ്യമങ്ങളോട് മിണ്ടാട്ടമില്ല

തീവ്രവാദ ബന്ധമുള്ള പാനായിക്കുളത്തേക്ക് യുവതിയെ കൊണ്ടു പോയി എന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു. തീവ്രവാദത്തിനു രാജ്യാന്തര ബന്ധങ്ങൾ ഉള്ളത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ‘ലൗ ജിഹാദ്’ എന്നാണ് ബിജെപി വാദം. ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇതിനെതിരെ നീതിയുക്തമായ അന്വേഷണം മുഖ്യമന്ത്രി നടത്തണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആരോപിച്ചിരുന്നു.

Also Read : മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്രംഗ്ദൾ അതിക്രമം; അവസാനമില്ലാത്ത ക്രൈസ്തവ പീഡനങ്ങള്‍

പെൺകുട്ടി ആത്മഹത്യാ ചെയ്തതുമായി ബന്ധപ്പെട്ട് മാനസിക വിഷമം മൂലം തൂങ്ങി മരിച്ച നിലയിൽ എന്നാണ് ശനിയാഴ്ച രേഖപ്പെടുത്തിയ എഫ്ഐആറിലുണ്ടായിരുന്നത്. പിന്നീട് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

കല്യാണം കഴിക്കാനായി മതം മാറാൻ കാമുകനായ റമീസും കുടുംബവും നിർബന്ധിച്ചതിൽ മനം നൊന്താണ് താൻ ആത്മഹത്യാ ചെയ്യുന്നതെന്ന ഗൗരവകരമായ ആരോപണമാണ് ആത്മഹത്യാകുറിപ്പിൽ ഉണ്ടായിരുന്നത്. തുടർന്ന് റമീസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം നടത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top