സ്‌കൂളുകളിലെ സുംബ ഡാൻസ് പദ്ധതി ആഭാസം; അൽപവസ്ത്രത്തിൽ ആടിപാടുന്നത് പ്രതിഷേധാർഹമെന്ന് സുന്നി യുവജനസംഘം

സർക്കാർ സ്കൂളിൽ കുട്ടികളെ സുംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി എസ്​.വൈ.എസ്​ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. അൽപവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണത്രേ സൂംബാ. വലിയ കുട്ടികൾ പോലും ഇങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണ്.

നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനു പകരം ആഭാസങ്ങൾ അടിച്ചേൽപിക്കരുത്. മേനിയഴക് പ്രദർശിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനും ധാർമികബോധം അനുവദിക്കാത്ത വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും മൗലികാവകാശത്തിൻ്റെയും ലംഘനമാകും ഇതെന്ന് നാസര്‍ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.

പഠനഭാരം കാരണം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന മാനസികസമ്മര്‍ദം കുറയ്ക്കാന്‍ വേണ്ടിയാണ് പൊതുവിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇത് കുട്ടികൾ ഏറ്റവും ആരോഗ്യകരമാണെന്നും, പുരോഗമനപരമായ നീക്കമാണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top