ചെയ്തത് ഞാൻ തന്നെ!! മുംബൈ ഭീകരാക്രമണത്തിൽ കുറ്റസമ്മതം നടത്തി തഹാവൂർ റാണ

ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കുണ്ടെന്ന് തഹാവൂർ റാണ സമ്മതിച്ചതായി റിപ്പോർട്ടുകൾ. എൻഡിടിവിയാണ് വിവരം പുറത്തു വിട്ടത്. താൻ പാക്കിസ്താൻ സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റായിരുന്നെന്നും ലഷ്കർ-ഇ-തൊയ്ബയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും റാണ അന്വേഷണ സംഘത്തോട് ഏറ്റുപറഞ്ഞു. ലഷ്കർ-ഇ-തൊയ്ബയുടെ ചാര ശൃംഖലയിൽ പ്രവർത്തിച്ചുവെന്നും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.

Also Read: തഹാവൂർ റാണ കൊച്ചിയിൽ എത്തിയത് എന്തിന്; മുംബൈ ആക്രമണത്തിന് തൊട്ടുമുമ്പുള്ള സന്ദർശനത്തിലെ ദൂരൂഹത നീക്കാന്‍ വഴിയൊരുങ്ങുന്നു

താൻ നടത്തിയ ഇമിഗ്രേഷൻ സർവീസ് സ്ഥാപനമായ ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ്റെ ഒരു സെന്‍റർ മുംബൈയിൽ തുറക്കാൻ പ്ലാനിട്ടത് ഗൂഡാലോചനയുടെ ഭാഗമായിട്ടായിരുന്നു. അതിനുള്ള പദ്ധതി തന്‍റേതു തന്നെയായിരുന്നു. 2008 നവംബർ മാസം, ആക്രമണം നടക്കുമ്പോൾ താൻ മുംബൈയിൽ ഉണ്ടായിരുന്നുവെന്നും അത് തീവ്രവാദ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Also Read: വിഹരിച്ചത് കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്തില്‍; മുംബൈ ഭീകരാക്രമണത്തിലെ പ്രതിയും; തഹാവൂർ റാണയുടെ ഞെട്ടിക്കുന്ന കഥ ഇങ്ങനെ….

പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്നും റാണ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് പിന്നാലെ റാണയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസ് ഒരുങ്ങുകയാണ് എന്നാണ് വിവരം. അമേരിക്കയിൽ നിന്നും നാടുകടത്തി എത്തിച്ച തഹാവൂർ റാണ നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലാണ് ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top