താജ്മഹലിന് വിള്ളൽ; താഴികക്കുടത്തിലെ ചോർച്ച മാറ്റാൻ ചരിത്രരേഖ പരിശോധന

ലോകത്തെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നായ താജ് മഹലിൽ ചോർച്ച കണ്ടെത്തി. താജ് മഹലിന്റെ താഴികക്കുടത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരത്തിലാണ് പരിശാധനയിൽ വിള്ളല്‍ കണ്ടെത്തിയത്.
പ്രധാന താഴികക്കുടത്തിലെ കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായം നഷ്ടപ്പെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാധമിക നിഗമനം. കല്ലുകൾ യോജിപ്പിച്ച മിശ്രിതം ഏതാണെന്ന് കണ്ടെത്താൻ ചരിത്ര രേഖകൾ പരിശോധിച്ചുവരികയാണ്. ഇതുകൂടാതെ മേൽക്കൂരക്കും തറയ്ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
വിള്ളൽ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ടെന്നും എഎസ്‌ഐ വ്യെക്തമാക്കി. ആറ് മാസത്തിനുള്ളിൽ അറ്റകുറ്റപണി പൂർത്തിയാകുമെന്ന് താജ് മഹലിന്റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്പേയ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here