കാന്തപുരത്തെ തള്ളി തലാലിൻ്റെ സഹോദരൻ; നിമിഷപ്രിയയുടെ മോചനം സങ്കീർണ്ണമാകുമോ?

യമൻ ജയിലിൽ വധശിക്ഷ കാത്തുകിടക്കുന്ന നിമിഷപ്രിയുടെ മോചനം കൂടുതൽ സങ്കീർണ്ണമാകും എന്നാണ് ഒടുവിൽ വരുന്ന സൂചനകൾ. തലാലിന്റെ കുടുംബം ദയ കാട്ടിയാൽ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ. വിഷയത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ ഇടപെടലുകൾ ഒരുഘട്ടത്തിൽ പ്രതീക്ഷ നൽകിയിരുന്നു. പക്ഷേ തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി ഏറ്റവും ഒടുവിൽ കാന്തപുരത്തിൻ്റെ പേരെടുത്ത് പറഞ്ഞ് ഫെയ്സ്‌ബുക്കിലിട്ട പോസ്റ്റ് ആ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ്.

Also Read : നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തെ പറ്റി മിണ്ടാതെ കേന്ദ്രം; മധ്യസ്‌ഥസംഘം വേണമെന്ന് ആക്‌ഷൻ കൗൺസിൽ

ബഹുമാന്യനായ കാന്തപുരം മുസ്ലിയാർ ചർച്ച ചെയ്യുന്നതായി പറയുന്ന ആളുകൾക്ക് ഞങ്ങളുമായി ഒരു ബന്ധവുമില്ല, എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കാന്തപുരത്തെ അങ്ങേയറ്റം ആദരിക്കുന്നു. പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യവുമുണ്ട്. അദ്ദേഹവുമായി യെമനിൽ നിന്ന് സംസാരിക്കുന്ന ആളുകളുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. കുടുംബത്തിൻ്റെ അനുവാദമില്ലാതെ നടക്കുന്ന ഇത്തരം ചർച്ചകളെ മതപരവും വ്യക്തിപരവുമായി അംഗീകരിക്കാൻ ആവില്ലെന്നും തലാലിന്റെ സഹോദരൻ കുറിച്ചു.

അതേസമയം തുടർ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിൻ്റെ പിന്തുണയും പ്രാതിനിധ്യവും വേണമെന്ന് കാന്തപുരത്തിൻ്റെ ഓഫീസ് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാരിനെയും യെമനിലെ മധ്യസ്ഥരെയും അറിയിച്ചിരുന്നു. ആക്ഷൻ കമ്മിറ്റി അംഗങ്ങളെയും മറ്റു ജനപ്രതിനിധികളെയും കാന്തപുരം ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top