സാമുവൽ ജെറോമിനെതിരെ തലാലിൻ്റെ സഹോദരൻ; കമന്റ് ബോക്സ് നിറച്ച് മലയാളികൾ; നിമിഷപ്രിയ വിഷയത്തിൽ നടക്കുന്നതതെന്ത്?

യമനിൽ തടവിലാക്കപ്പെട്ടിരിക്കുന്ന നിമിഷപ്രിയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള പോസിറ്റീവ് വാർത്തകൾക്കായി കാതോർത്തിരിക്കുകയാണ് മലയാളികൾ. അത്തരമോരു സാഹചര്യത്തിലാണ് നിമിഷപ്രിയയുടെ വക്കീലായ സാമുവൽ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ രംഗത്ത് വന്നിരിക്കുന്നത്. സാമുവൽ ജെറോം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്ന ആളാണെന്നുമാണ് തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക് അക്കൗണ്ടിൽ കുറിച്ചത്.

‘സാമുവൽ ജെറോം യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇന്നേവരെ ഒരു മധ്യസ്ഥ ചർച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും അയക്കുകയോ ചെയ്തിട്ടില്ലെന്നും’ മഹ്‌ദി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. മറിച്ചാണെന്ന് തെളിയിക്കാൻ സാമുവൽ ജെറോമിനെ മഹ്‌ദി ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ‘നിമിഷപ്രിയ കേസിൽ സാമുവൽ ജെറോം പണം പിരിക്കുന്നു, ഞങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല’ എന്നീ ഗുരുതര ആരോപങ്ങളാണ് തലാലിൻ്റെ സഹോദരൻ ഉയർത്തുന്നത്.

Also Read : സോഷ്യല്‍ മീഡിയയില്‍ തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിക്കുന്നു; നിമിഷപ്രിയയുടെ മോചന ചര്‍ച്ചയില്‍ വലിയ പ്രതിസന്ധി; മനുഷ്യത്വം മരവിച്ച മലയാളികള്‍

‘നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സൻആയിൽ വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങൾ എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളിൽ അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുകയായിരുന്നു. തലാലിന്റെ കുടുംബവുമായി ചർച്ച ചെയ്യാൻ 20,000 ഡോളറിന് വേണ്ടി അഭ്യർഥിക്കുന്നത് കണ്ടു. മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ്. സത്യം ഞങ്ങൾക്കറിയാം. അദ്ദേഹം കള്ളം പറയുന്നതും വഞ്ചനയും അവസാനിച്ചില്ലെങ്കിൽ ഞങ്ങൾ വെളിപ്പെടുത്തുമെന്നും’ ഫെയ്‌സ്ബുക് പോസ്റ്റിൽ പറയുന്നു.

മഹ്ദിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനടിയിൽ മലയാളികളുടെ കമന്റുകൾ നിറഞ്ഞിരിക്കുകയാണ്. സാമുവൽ ജെറോമിനെ കുറ്റപ്പെടുത്തി കൊണ്ടുള്ളതും നിമിഷ പ്രിയയുടെ മോചനത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകളുമാണ് കമന്റുകളിൽ ഭൂരിഭാഗവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top