യമൻ കുടുംബം ഇടഞ്ഞ് തന്നെ; നിമിഷപ്രിയയുടെ മോചനം ആശങ്കയിൽ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്കയുണർത്തുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പല രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം നിമിഷപ്രിയയ്ക്ക് ദയ നൽകാൻ തയ്യാറല്ല എന്ന് തലാലിന്റെ സഹോദരൻ അബ്ദുള്‍ ഫത്താഹ് മെഹ്ദി ഫെയ്സ്ബുക്കിൽ കുറിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന് കാട്ടി കാന്തപുരത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയെ കുറിച്ച് മലയാള മാധ്യമങ്ങൾ നൽകിയ വാർത്തകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് മെഹ്ദി ഫെയ്സ്ബുക് പോസ്റ്റിട്ടത്.

Also Read : തലാലിന്റെ സഹോദരന്‍ കലിപ്പില്‍; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം ശരിയല്ല; കേന്ദ്രസര്‍ക്കാരും കാന്തപുരത്തെ തള്ളി

വധശിക്ഷ നീട്ടിവച്ചു എന്നതുകൊണ്ട് വിധി റദ്ദാക്കി എന്ന് അർത്ഥമില്ല. ഇത്തരം കേസുകളിൽ അറ്റോർണി ജനറലിന് ഒരു നിശ്ചിതകാലത്തേക്ക് വിധി നീട്ടിവക്കാനുള്ള അധികാരമുണ്ട്. അത് ഒരു അസാധാരണ സംഭവമല്ല. ഇപ്പോഴും നടന്നത് അത് മാത്രമാണ്, സത്യം തോൽക്കില്ല വിധി നടപ്പിലാക്കുന്ന പുതിയ തീയതി ഉടൻ പുറത്തു വരുമെന്നുമാണ് തലാലിന്റെ സഹോദരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് 29ന് അറിയിച്ചിരുന്നു. താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് സനായിൽ നടന്ന ഉന്നത തലയോഗത്തിൽ റദ്ധാക്കിയെന്നായിരുന്നു കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചത്. പക്ഷെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വിവരം നിഷേധിച്ചിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക് പോസ്റ്റ് ചർച്ച ചെയ്യപ്പെടുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top