പാകിസ്താന് താലിബാന്റെ തിരിച്ചടി; 20 പൊലീസുകാർ കൊല്ലപ്പെട്ടു

തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്നാരോപിച്ച് അഫ്ഗാന്റെ താലിബാൻ സേന പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലെ വിവിധ പ്രവിശ്യകളിൽ കനത്ത പോരാട്ടം നടന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കാബൂളിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ പാകിസ്ഥാനാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. പാകിസ്ഥാൻ അഫ്ഗാൻ്റെ പരമാധികാരം ലംഘിച്ചതായും താലിബാൻ വ്യക്തമാക്കി.
Also Read : ‘പാകിസ്ഥാനെ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയും’; മുന്നറിയിപ്പുമായി കരസേന മേധാവി
പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിലെ പോലീസ് പരിശീലന ക്യാമ്പിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 20 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു. കാബൂളിലെ വ്യോമാക്രമണത്തിന് തിരിച്ചടിയായി അതിർത്തിയിൽ പാക് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതായി അഫ്ഗാൻ സൈന്യം പ്രസ്താവനയിലിറക്കി.പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തേക്ക് കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here