വിജയുടെ ആരോപണങ്ങൾ അവഗണിച്ച് തമിഴ്നാട് സർക്കാർ; നഷ്ടപരിഹാരം കൈമാറി സെന്തിൽ ബാലാജി

കരൂർ ദുരന്തത്തിൽ സർക്കാരിനെതിരെ വിജയ് ഉയർത്തിയ ആരോപങ്ങളെ അവഗണിച്ച് തമിഴ്നാട് സർക്കാർ. ദുരന്തത്തിന് പിന്നിൽ ‘രാഷ്ട്രീയ ഗൂഢാലോചന’ ഉണ്ടെന്ന വിജയുടെ ആരോപണം ചർച്ചചെയ്ത് വഷളാക്കണ്ട എന്ന നിലപാടിലാണ് DMK നേതൃത്വം. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിക്കൊണ്ട് ജന പിന്തുണ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് സർക്കാർ കടന്നിരിക്കുന്നു. DMK നേതാവ് വി സെന്തിൽ ബാലാജി, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി.
ദുരന്തകാരണമായി DMK ഉയർത്തി കാട്ടുന്നത് സംഘാടകരുടെ പിഴവ് തന്നെയാണ്. ഇതിന് തെളിവായി സർക്കാർ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ദുരന്തം സർക്കാരിന്റെ പ്രതികാര നടപടികയാണെന്നും, ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് വിജയ് വീഡിയോ സന്ദേശം പുറത്തിറക്കുകയായിരുന്നു. TVK നേതാക്കൾ തങ്ങൾക്കെതിരെയുള്ള FIR റദ്ദാക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here