ഹിന്ദി നഹി നഹി; നിരോധനവുമായി സ്റ്റാലിൻ; തമിഴ്‌നാട് നിയമസഭയിൽ ഹിന്ദി വിരുദ്ധ ബിൽ

ഹിന്ദിക്കെതിരെ ശക്തമായ നിലപാടുമായി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് ഹിന്ദി സിനിമകളുടെ പ്രദർശനം, ഹിന്ദിയിലുള്ള പരസ്യ ഹോർഡിംഗുകൾ, ബോർഡുകൾ എന്നിവ നിരോധിക്കുന്ന സുപ്രധാന ബിൽ തമിഴ്‌നാട് നിയമസഭയുടെ അവസാന ദിനം അവതരിപ്പിക്കും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഈ നിർണായക നിയമനിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
കേന്ദ്ര സർക്കാരിൻ്റെ ത്രിഭാഷാ നയം തമിഴ്‌നാട്ടിൽ നടപ്പാക്കുന്നത് ഭാഷാപരവും സാംസ്കാരികപരവുമായ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കുമെന്ന ഡി.എം.കെയുടെ നിലപാടിൻ്റെ തുടർച്ചയാണ് ഈ നിയമനിർമ്മാണം. വിദ്യാഭ്യാസപരവും തൊഴിൽപരവുമായ വളർച്ചയ്ക്ക് തമിഴും ഇംഗ്ലീഷും മതിയാകുമെന്ന് തമിഴ്‌നാട് സർക്കാർ ഉറച്ചു വിശ്വസിക്കുന്നു.
നിയമം ഭരണഘടനാപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചായിരിക്കും നടപ്പിലാക്കുകയെന്ന് ഡി.എം.കെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തെ ബി.ജെ.പി രൂക്ഷമായി വിമർശിച്ചു. ഭാഷയെ രാഷ്ട്രീയ ആയുധമാക്കുന്നത് അസംബന്ധമായ നടപടിയാണെന്നും, മറ്റ് വിവാദങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഭരണകക്ഷിയുടെ ശ്രമമാണെന്നും ബി.ജെ.പി ആരോപിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തമിഴ്‌നാട്ടിലെ പൊതു ഇടങ്ങളിലും വിനോദ മേഖലകളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here