‘ഇൻസോമ്നിയ’ ബാധിച്ചെന്ന് തല അജിത്; പകൽ ക്ഷീണമാണോ? രാത്രി ഉറക്കമില്ലേ? സൂക്ഷിക്കണം

തമിഴ് സിനിമയിലെ സൂപ്പർതാരം അജിത് കുമാറിൻ്റെ വെളിപ്പെടുത്തലുകൾ ആരാധകരെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുകയാണ്. തനിക്ക് ഇൻസോമ്നിയ (Insomnia) ഉണ്ടെന്നും, ദിവസവും 4 മണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ കഴിയാറില്ലെന്നും അജിത് തുറന്നുപറഞ്ഞു. അടുത്തിടെ അജിത്, തലച്ചോറിലെ നീർക്കെട്ടിന് (Brain Swelling) ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന വാർത്തകൾക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് മനസ്സുതുറന്നത്.

ഈ വെളിപ്പെടുത്തൽ ഇൻസോമ്നിയ എന്ന രോഗാവസ്ഥയെ കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും പൊതുസമൂഹത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ദിവസവും 4 മണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇൻസോമ്നിയ. അജിത് കുമാറിൻ്റെ ഇൻസോമ്നിയയെ കുറിച്ചുള്ള വെളിപ്പെടുത്തൽ, ഉറക്കമില്ലായ്മ എത്രത്തോളം ഗൗരവകരമായ ആരോഗ്യപ്രശ്നമാണെന്ന് ഓർമ്മിപ്പിക്കുന്നു. തിരക്കേറിയ ജീവിതശൈലി കാരണം പലരും ഉറക്കത്തെ നിസ്സാരമായി കാണുന്നു. എന്നാൽ, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

Also Read : ലൈംഗികത ആസ്വദിക്കാൻ കഴിയുന്നില്ല; ഗർഭനിരോധന മാർഗങ്ങളിൽ നിന്നും ആളുകൾ അകലുന്നു

ഉറങ്ങാൻ പ്രയാസം, രാത്രിയിൽ ഇടയ്ക്കിടെ ഉണരുകയും പിന്നീട് ഉറങ്ങാതിരിക്കുകയും ചെയ്യുക, നേരത്തെ ഉണരുക എന്നിവയാണ് രോഗ ലക്ഷണം. ഇതുമൂലം പകൽ സമയത്ത് കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ശ്രദ്ധക്കുറവും ഓർമ്മക്കുറവും ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ രോഗം ക്രമേണ നമ്മുടെ സ്വഭാവത്തിലും മാറ്റങ്ങൾ കൊണ്ട് വരുന്നു. മാനസിക പിരിമുറുക്കം മൂലം പ്രകോപനപരമായി പെരുമാറ്റത്തിലേക്ക് രോഗം വഴി തെളിക്കും.

രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഉറക്കം ക്രമീകരിച്ചുകൊണ്ട് രോഗം ഭേദമാക്കാൻ കഴിയും. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. വാരാന്ത്യങ്ങളിലും ഇത് പാലിക്കുക, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം നിർത്തുക, കിടപ്പുമുറി ഇരുണ്ടതും, ശാന്തവും, തണുപ്പുള്ളതുമാക്കി മാറ്റുക. കിടപ്പുമുറി ഉറങ്ങാൻ വേണ്ടി മാത്രം ഉപയോഗിക്കുക, വൈകുന്നേരങ്ങളിൽ കഫീൻ (കാപ്പി), നിക്കോട്ടിൻ, മദ്യം എന്നിവ ഒഴിവാക്കുക. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ ദിവസവും മിതമായ വ്യായാമങ്ങൾ ചെയ്യുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ ഉറങ്ങുന്നതിന് തൊട്ടുമുൻപ് തീവ്രമായ വ്യായാമങ്ങൾ ഒഴിവാക്കുക.

ഇൻസോമ്നിയ നിങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെയോ സ്ലീപ് സ്പെഷ്യലിസ്റ്റിനെയോ സമീപിക്കാൻ മടിക്കരുത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top