രക്ഷകനാകാതെ വിജയ്; ദുരന്ത ഭൂമിയിൽ നിന്ന് മിണ്ടാതെ തടി തപ്പിയെന്ന് ആരോപണം

തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിലെ കരൂരിൽ നടത്തിയ റാലിയിൽ അപകടമുണ്ടായപ്പോൾ പാർട്ടി നേതാവും താരവുമായ വിജയ് സംഭവ സ്ഥലത്ത് നിന്ന് ഉടനടി തടി തപ്പിയെന്ന് ആരോപണം. അപകടത്തിന് പിന്നാലെ വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലെ വീട്ടിലെത്തി. തിരുച്ചിറപ്പള്ളിയിൽ വച്ച് മാധ്യമങ്ങൾ വിജയുടെ പ്രതികരണം തേടിയെങ്കിലും താരം സംസാരിക്കാൻ സന്നദ്ധനായില്ല.
എന്തിനും ഏതിനും പൊതുജനങ്ങളോട് നേരിട്ട് സംവദിച്ചിരുന്ന വിജയ് തന്റെ അനുശോചനം രേഖപ്പെടുത്താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുകയായിരുന്നു. ഹൃദയം തകർന്നിരിക്കുകയാണെന്നാണ് എക്സിൽ ആദ്യ പ്രതികരണം കുറിച്ചത്. വിജയിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
Also Read : വിജയിനെ അറസ്റ്റു ചെയ്യണം!! ഹാഷ്ടാഗ് ക്യാംപെയ്ൻ; കരൂർ ദുരന്തത്തിൽ മരണം 36 ആയി
വിജയ് പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ ജനാവലി വന്നെത്തുന്നത് സ്ഥിരം സംഭവമാണ്. അതിനെ തുടർന്ന് തമിഴ്നാട് സർക്കാർ പല നിയന്ത്രണങ്ങളും കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും സൂപ്പർതാരം അതെല്ലാം മറികടക്കുകയായിരുന്നു. ഗവൺമെന്റിന്റെ നിയന്ത്രണങ്ങളെ കുറിച്ച് വിജയ് പൊതുവേദിയിൽ വിമർശനങ്ങൾ നടത്തുന്നതും പതിവായിരുന്നു.
ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ടിവികെയ്ക്ക് എന്ന് ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തുന്നു. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചെന്നൈയിൽ വിജയ്‌യുടെ വീടിന് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here