തമിഴ്നാട്ടിൽ മലയാളിയെ ചുറ്റികയ്ക്കടിച്ചു കൊന്നു; പ്രതി പിടിയിൽ

തമിഴ്നാട് കമ്പത്താണ് മലയാളി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തൃശ്ശൂർ സ്വദേശി മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ ഗുണ്ടല്ലൂർ സ്വദേശിയായ ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശരവണൻ എന്ന പരിചയക്കാരന്റെ വെൽഡിങ് വർക്ക് ഷോപ്പിലാണ് മുഹമ്മദ് ജോലി ചെയ്തിരുന്നത്. കമ്പത്ത് ഇവർ താമസിക്കുന്ന ലോഡ്ജിന്റെ തൊട്ടടുത്ത മുറിയിലാണ് കാർപെൻറ്റർ ആയ ഉദയകുമാറും കഴിഞ്ഞിരുന്നത്. പതിവ് പോലെ ജോലി കഴിഞ്ഞ് എത്തിയ ഇരുവരും മദ്യപിക്കാൻ തുടങ്ങി. തുടർന്നാണ് തർക്കം ഉണ്ടായത്. അതിനിടെയാണ് ഉദയകുമാർ കൈവശമുണ്ടായിരുന്ന ചുറ്റിക എടുത്ത് റാഫിയുടെ നെഞ്ചിലടിച്ചത്. ഉടൻതന്നെ റാഫി ബോധംകെട്ട് വീഴുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും റാഫി മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കമ്പത്തെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here