എസ് ഐയെ കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ച് കൊന്ന് പൊലീസ്; വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം

തമിഴ്നാട്ടിൽ സബ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. എസ് ഐ ഷണ്മുഖവേലിനെ കൊലപ്പെടുത്തിയ പ്രതിയായ മണികണ്ഠനാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

എസ് ഐയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനാണ് മണികണ്ഠനെയും കൊണ്ട് പൊലീസുകാർ സംഭവ സ്ഥലത്തെത്തിയത്. അവിടെ വച്ചാണ് അരിവാൾ ഉപയോഗിച്ച് മണികണ്ഠൻ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. പ്രതി രക്ഷപ്പെടാതിരിക്കാനും സ്വയരക്ഷയ്ക്കും വേണ്ടിയാണ് പൊലീസുകാർ ഇയാളെ വെടിവയ്ക്കുന്നത്. തിരുപ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

രണ്ടുദിവസം മുമ്പാണ് തിരിപ്പൂർ എസ് ഐ ഷണ്മുഖനെ മണികണ്ഠൻ വെട്ടിക്കൊലപ്പെടുത്തുന്നത്.. എഐഎഡിഎംകെ എംഎൽഎ സി മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ വച്ചായിരുന്നു കൊലപാതകം നടക്കുന്നത്. കോഴിഫാമിലെ ജോലിക്കാരായിരുന്നു മൂർത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയും. മദ്യപാനത്തിനിടെ മൂർത്തിയും തങ്കപാണ്ടിയും തമ്മിൽ വഴക്കുണ്ടായി. കൂടാതെ തങ്കപാണ്ടി അച്ഛനെ ആക്രമിക്കുകയും ചെയ്തു.

കുടുംബാംഗങ്ങളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്നാണ് എസ് ഐ ഷണ്മുഖവും കോൺസ്റ്റബിളും സംഭവസ്ഥലത്ത് എത്തുന്നത്. ഗുരുതരമായ പരിക്കേറ്റ മൂർത്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു മകനായ മണികണ്ഠൻ എസ് ഐയെ അരിവാൾ കൊണ്ട് ആക്രമിക്കുന്നത്. കഴുത്തിന് പരിക്കേറ്റ ഷണ്മുഖം സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top