ക്ഷേത്രത്തിനുള്ളിൽ 13കാരിയെ ക്രൂരമായി പീഡിപ്പിച്ച് പൂജാരി; 75കാരൻ പിടിയിൽ

തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്തുള്ള ക്ഷേത്രത്തിലാണ് ക്രൂരത അരങ്ങേറിയത്. 13 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 75 വയസ്സുള്ള ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (HR & CE) വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആരാധനാലയമായ തിരുവലഞ്ചുഴിയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. വർഷങ്ങളായി ഈ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് പ്രതിയായ വിശ്വനാഥ അയ്യർ.

പെൺകുട്ടി കുടുംബത്തോടൊപ്പം ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിയിരുന്നു. വഴിപാട് നടത്താൻ കുട്ടി ഒറ്റയ്ക്ക് മറ്റൊരു സ്ഥലത്തേക്ക് പോയപ്പോഴാണ്, വൃദ്ധനായ പൂജാരി അവളെ പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയെന്ന് കണ്ടെത്തി. ഇയക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top