ലക്ഷ്യം രാജ്യത്തെ പ്രമുഖർ! കയ്യിൽ ഹിറ്റ് ലിസ്റ്റും തോക്കും; ഭീകരന്റെ പദ്ധതി തകർത്ത് ഗുജറാത്ത് ATS!

രാജ്യത്ത് വലിയ ഭീകരാക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പദ്ധതിയിട്ട ഉത്തർപ്രദേശ് സ്വദേശിയെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു. രാംപൂർ സ്വദേശിയായ ഫൈസാൻ ഷക്കീൽ സൽമാനി എന്ന 22കാരനാണ് പിടിയിലായത്. ഗുജറാത്തിലെ നവ്സാരിയിൽ തയ്യൽക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.
ഉത്തർപ്രദേശിലെ പ്രമുഖരായ ചില യുവാക്കളെ വധിക്കാൻ ഇയാൾ ലക്ഷ്യമിട്ടിരുന്നു. ഇവരുടെ ചിത്രങ്ങൾ വട്ടം വരച്ച നിലയിലും, മരണം ഉടനെന്ന് എഴുതിയ സന്ദേശങ്ങളും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തി. ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് കാശ്മീരിനെ വേർപെടുത്തിയ നിലയിലുള്ള ചിത്രങ്ങൾ, ചെങ്കോട്ടയിൽ ദേശീയ പതാകയ്ക്ക് പകരം കറുത്ത പതാക ഉയർത്തിയ ചിത്രം എന്നിവ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നു.
ജെയ്‌ഷെ മുഹമ്മദ്, അൽ-ഖ്വയ്ദ തുടങ്ങിയ നിരോധിത സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന രേഖകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വിദേശത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഫൈസാന്റെ പക്കൽ നിന്ന് പിസ്റ്റളും ആറ് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. കൂടാതെ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുന്ന അറബിക്, ഉറുദു ഭാഷകളിലുള്ള ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രവാചകനെ അധിക്ഷേപിച്ചു എന്ന് ഇവർ വിശ്വസിക്കുന്ന ആളുകളെ കൊലപ്പെടുത്താൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ഇയാൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ഇതിനായി ആറുമാസം മുമ്പ് ഉത്തർപ്രദേശിൽ നിന്നാണ് തോക്ക് വാങ്ങിയത്. കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്ന് എടിഎസ് അറിയിച്ചു. യുഎപിഎ ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here