താരിഫ് വർദ്ധന അമേരിക്കൻ സായിപ്പിൻ്റെ അടുക്കള പൂട്ടിക്കും; സുഗന്ധ വ്യഞ്ജനങ്ങളുടെ വില കുത്തനെ കൂടുമെന്ന് ന്യൂയോർക്ക് ടൈംസ്

താരിഫ് വർദ്ധന മൂലം അമേരിക്കക്കാരൻ്റെ അടുക്കള പൂട്ടിക്കാനിടയാകുമെന്ന് മാധ്യമങ്ങൾ. പ്രതിവർഷം 4000 കോടി രൂപയുടെ സുഗന്ധ വ്യഞ്ജനങ്ങളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതി ചുങ്കം കൂടുന്നതോടെ ഹോട്ടലുകളിൽ വില വർദ്ധിക്കുന്നതോടൊപ്പം അടുക്കളയിലും വില വർദ്ധന പ്രതിഫലിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Also Read : സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?
സുഗന്ധവ്യഞ്ജനങ്ങളിൽ നല്ലൊരു പങ്കും കേരളത്തിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. കുരുമുളക്, ഏലം, മഞ്ഞൾ, ഇഞ്ചി, കറുവപ്പട്ട, ഗ്രാമ്പു, ജാതിക്ക, വാനില, പുളി ഇങ്ങനെ നിത്യജീവിതത്തിലെ ഭക്ഷണ പദാർത്ഥങ്ങളുടെ രുചിക്കാവശ്യമായ സുഗന്ധവ്യഞ്ജുനങ്ങളുടെ വില വർദ്ധന അമേരിക്കക്കാരൻ്റെ പോക്കറ്റ് കീറുമെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ മുന്നറിയിപ്പ്.
Also Read : ഇന്ത്യക്ക് പിന്തുണയുമായി റഷ്യ; ഭീകരവാദം തുടച്ച് നീക്കണമെന്ന് പുതിന്‍; പാകിസ്ഥാന്റെ പേടി കൂടും
അമേരിക്കയിലെ സ്പൈസസ് ബിസിനസുകാർ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് വർദ്ധനക്കെതിരെ കടുത്ത വിമർശനം ഉയർത്തിയിട്ടുണ്ട്. അമേരിക്കയിലെ ഭക്ഷണ നിർമ്മാണ യൂണിറ്റുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും ഇറക്കുമതി വ്യവസായികളും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here