ലോകപോലീസുമായി ഇനി നേർക്കുനേർ; അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ പ്രതിരോധിക്കാൻ തയ്യാറായി ഇന്ത്യ

ഇന്ത്യയെ വരുതിയിലാക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ നയത്തെ നേരിടാൻ തയ്യാറായി രാജ്യം. അമേരിക്കൻ തീരുവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ബദൽ മാർഗ്ഗങ്ങളും ഉപരോധ സംവിധാനങ്ങളും ഏർപ്പെടുത്താൻ തയ്യാറായിരിക്കുകയാണ് ഇന്ത്യ. നിലവിൽ ഇന്ത്യയുമായി വ്യാപാരക്കരാറുള്ള യുഎഇ, ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ, മൊറീഷ്യസ്, കൂടാതെ ആസിയാൻ രാജ്യങ്ങൾ എന്നിവയുമായുള്ള വ്യാപാരം വർധിപ്പിച്ച് യുഎസ് തീരുവയുടെ ആഘാതം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read : അമേരിക്കയ്‌ക്കെതിരെ ‘സ്വദേശി ബോർഡുകൾ’ ആയുധമാക്കാൻ മോദി; തീരുവ യുദ്ധത്തിനെതിരെ ജനകീയ സമരത്തിന് ആഹ്വാനം
സാമ്പത്തികമായി പ്രതിരോധം തീർത്തുകൊണ്ടു തന്നെ അമേരിക്കയ്ക്ക് എതിരെ തിരിച്ചടി നൽകാനുള്ള തയ്യാറെടുപ്പും ഇന്ത്യൻ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ നടത്തിയ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സ്വദേശി ഉൽപന്നങ്ങളുടെ നിർമാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ കടകൾക്ക് മുന്നിൽ ‘സ്വദേശി’ എന്നെഴുതിയ ബോർഡുകൾ പ്രദർശിപ്പിച്ച് ജനങ്ങൾ രാജ്യം നടത്തുന്ന സാമ്പത്തിക യുദ്ധത്തിലെ പോരാളികളാവുകയാണ്.
Also Read : ട്രംപ് നാല് വട്ടം വിളിച്ചിട്ടും ഫോണെടുക്കാതെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു
ട്രംപ് ഭരണകൂടത്തിന്റെ അനീതി നിറഞ്ഞ തീരുവ നയങ്ങളും സമ്മർദങ്ങളും ആഗോള തലത്തിൽ ചർച്ചയാവുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ വിറ്റുണ്ടാക്കുന്ന ലാഭമാണ് റഷ്യ, യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്ന വാദമാണു ട്രംപ് ഉയർത്തുന്നത്. എന്നാൽ, അമേരിക്ക ഇറക്കുമതി ചെയ്യുന്ന വളത്തിന്റെ നല്ലൊരു പങ്ക് റഷ്യയിൽനിന്നാണ്.
അമേരിക്കൻ തീരുവ രാജ്യത്ത് ഏറ്റവും കൂടുതൽ തിരിച്ചടി നൽകുക കാർഷിക മേഖലയെയും ടെക്സ്റ്റൈൽ മേഖലയെയും ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയുടെ 40 ശതമാനവും യുഎസിലേക്കാണ്. അമേരിക്കൻ തിരുവ പ്രതികൂലമായി ബാധിക്കുന്ന ഉൽപ്പന്നങ്ങൾക്കായി മറ്റു കമ്പോളങ്ങൾ തിരയുകയാണ് കേന്ദ്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here