ട്രംപിനെ വിറപ്പിച്ചുനിര്‍ത്തി പ്രധാനമന്ത്രി മോദി; ന്യൂയോര്‍ക്കിലെ യുഎന്‍ സമ്മേളനത്തിന് പോകില്ല; താരിഫ് യുദ്ധം കടുക്കും

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഇന്ത്യ. 50 ശതമാനം തീരുവ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ നരേന്ദ്ര മോദി പങ്കെടുക്കില്ല.
ALSO READ : ഇന്ത്യയെന്നാ സുമ്മാവാ!! ലോക പോലീസിനെതിരെ ത്രികക്ഷി സഖ്യമൊരുക്കി പോരാട്ടം
ഐക്യരാഷ്ട്രസഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നവരുടെ പട്ടികയില്‍ ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെട്ടതോടെയാണ് പ്രധാനമന്ത്രിയുടെ പിൻമാറ്റം. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പങ്കെടുത്തേക്കും. ഇന്ത്യ നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് യുഎന്‍ പട്ടിക പുതുക്കിയിട്ടുണ്ട്. ഒരു മന്ത്രി പങ്കെടുക്കും എന്നാണ് പട്ടികയിലുള്ളത്.
രണ്ടാം തവണ യുഎസ് പ്രസിഡന്റായ ശേഷം ആദ്യമായാണ് യുഎന്നില്‍ ട്രംപ് പ്രസംഗിക്കാന്‍ എത്തുന്നത്. ഈ പരിപാടി ഒഴിവാക്കി ശക്തമായ സന്ദേശമാണ് പ്രധാനമന്ത്രി മോദി നല്‍കുന്നത്. യുഎന്‍ പൊതുസഭയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ALSO READ : ട്രംപ് നാലുവട്ടം വിളിച്ചിട്ടും ഫോണെടുക്കാതെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു
പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കാന്‍ ട്രംപ് പലവട്ടം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കോളുകള്‍ ഒഴിവാക്കുകയാണ് മോദി ചെയതത്. കൂടാതെ റഷ്യയുമായും ചൈനയുമായും നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here