തവനൂർ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ക്വാർട്ടേഴ്സിൽ നിന്ന്

തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആയ 29 വയസുള്ള എസ് ബർഷത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിന് അടുത്തുള്ള വാടക കോർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ചിറ്റൂർ സ്വദേശിയാണ് ബർഷത്ത്.

കഴിഞ്ഞദിവസം രാവിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം പിന്നീട് വാടക കോർട്ടേഴ്സിലേക്ക് പോവുകയായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറി വന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top