വിദ്യാർത്ഥിയും അധ്യാപകനും തമ്മിൽ തല്ല്; കുട്ടിയുടെ മൂക്കിനും തലയ്ക്കും ഗുരുതര പരിക്ക്
September 10, 2025 5:34 PM

കൊല്ലത്ത് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ അടിപിടി. അഞ്ചാലുംമൂട് സ്കൂളിലെ കായിക അധ്യാപകനും പ്ലസ് ടു വിദ്യാർത്ഥിയും തമ്മിലാണ് അടിപിടി ഉണ്ടായത്. രണ്ടുപേർക്കും പരിക്കേറ്റു.
വിദ്യാർത്ഥി സ്കൂളിലെ മറ്റൊരു പെൺകുട്ടിയെ തെറി വിളിച്ചു. ഇത് അധ്യാപകൻ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. അധ്യാപകന്റെ അടിയിൽ കുട്ടിയുടെ മൂക്കിനും തലയ്ക്കും ഗുരുതര പരിക്കുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷനും വിദ്യാർത്ഥി പരാതി നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here