വിദ്യാർത്ഥിനിയെ ഉറക്കഗുളിക നൽകി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി

ഞെട്ടിക്കുന്ന വാർത്തകളാണ് അസമിൽ നിന്നും പുറത്തുവരുന്നത്. അസമിലെ ടിൻസുകിയ ജില്ലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ഇക്കഴിഞ്ഞ മെയിലാണ് അധ്യാപകൻ വികു ഛേത്രി പിഡീപ്പിച്ചത്. മേയ് 26ന് ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയാണ് അധ്യാപകൻ പീഡിപ്പിച്ചത്. തുടർന്ന് കുട്ടി ജൂണിൽ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.
ആത്മഹത്യാ പ്രേരണാകുറ്റത്തിന് അധ്യാപകനെതിരെ ഇരയായ പെൺകുട്ടിയുടെ സഹോദരൻ പരാതി നൽകി. പരാതിയെ തുടർന്ന് ധോല പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് ജൂൺ 11ന് അധ്യാപകൻ അറസ്‌റ്റിലായി. ഇതിനു പിന്നാലെയാണ് ജൂലൈ 6ന് പെൺകുട്ടി രണ്ടാമതും ആത്മഹത്യക്ക് ശ്രമിച്ചത്. ഇത്തവണ അവളെ രക്ഷിക്കാൻ ആർക്കും കഴിയാതെ പോയി.
Also Read : 40കാരൻ സ്വന്തം മകളെ പീഡിപ്പിച്ചത് 4 വർഷം; പിതാവിനെതിരെ പരാതി നൽകി 21കാരി
മരണത്തിന് മുമ്പേ അവൾ എഴുതിവച്ച നാലു പേജുള്ള ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് പോലീസിന് അവൾ നേരിട്ട ദാരുണമായ പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സ്കൂളിലെ മറ്റു മൂന്ന് അധ്യാപകർ ചേർന്ന് പ്രതിയായ വികു ഛേത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് അസമിൽ ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here