19കാരിയെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ച് അധ്യാപിക; മരിക്കാൻ ശ്രമിച്ചത് മൂന്നുനില കെട്ടിടത്തിൽ നിന്നും ചാടി

ജയ്പൂരിലെ കോച്ചിംഗ് സെന്ററിന്റെ മൂന്നുനില കെട്ടിടത്തിൽ നിന്നും ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിക്ക് രക്ഷകയായത് അദ്ധ്യാപിക. 19 കാരിയായ നീറ്റ് വിദ്യാർത്ഥിനിയെയാണ് അതിസാഹസികമായി അധ്യാപിക രക്ഷിച്ചത്.
കഴിഞ്ഞ ദിവസമാണ് ജയ്പൂരിലെ മഹേഷ് നഗറിൽ സംഭവം നടന്നത്. ടെറസിലേക്ക് ഓടിക്കയറി ആത്മഹത്യക്ക് ശ്രമിക്കുന്ന പെൺകുട്ടിയെ റോഡിൽ നിന്നവരാണ് കണ്ടത്. അവർ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് അധ്യാപിക ടെറസിലേക്ക് പോയത്. പെൺകുട്ടി ചാടാൻ ഒരുങ്ങിയതും അധ്യാപിക പെൺകുട്ടിയെ വലിച്ച് പിന്നിലോട്ട് ഇടുകയായിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. കണ്ടിട്ടുന്നവർക്കെല്ലാം നെഞ്ചിടിപ്പേറ്റിയ സംഭവമായിരുന്നു അത്. പെൺകുട്ടിയെ സുരക്ഷിതമായി താഴെയിറക്കി പിന്നീട് കൗൺസിലിംഗ് നൽകിയതായാണ് വിവരം.
അധ്യാപികയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷപെടാൻ കാരണമായത്. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിനി പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി ചില എക്സാമുകൾ എഴുതിയിരുന്നില്ലെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം പെൺകുട്ടിയെ കുറിച്ച് അന്വേഷിക്കാൻ കോച്ചിംഗ് സെന്ററിൽ കുടുംബാംഗങ്ങൾ എത്തിയിരുന്നു. ഇതിനെ തുടർന്ന് അസ്വസ്ഥയായ പെൺകുട്ടിയാണ് പിന്നീട് ടെറസിലേക്ക് പോയി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here