സെൻസസിനും വോട്ടർ പട്ടികയ്ക്കും പിന്നാലെ ഇനി ‘നായ്ക്കളെ’ എണ്ണാനും അധ്യാപകർ; ബിഹാറിൽ പ്രതിഷേധം

ബിഹാറിലെ അധ്യാപകർക്ക് ഇപ്പോൾ സമാധാനമില്ലാത്ത അവസ്ഥയാണ്. വോട്ടർ പട്ടിക പുതുക്കൽ, സെൻസസ്, ജാതി സർവ്വേ തുടങ്ങിയ ജോലികൾ ചെയ്ത് മടുത്ത ബിഹാറിലെ അധ്യാപകരോടാണ് ഇപ്പോൾ തെരുവുനായ്ക്കളുടെ കണക്കെടുക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

റോഹ്താസ് ജില്ലയിലെ സാസാരം മുൻസിപ്പൽ കോർപ്പറേഷനാണ് ഈ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. നഗരപരിധിയിലുള്ള എല്ലാ സ്കൂളുകളും അധ്യാപകനെ ഇതിനായി ‘നോഡൽ ഓഫീസർ’ ആയി നിയമിക്കണം. സ്കൂൾ പരിസരത്തും അടുത്തും എത്ര തെരുവുനായ്ക്കളുണ്ട്, അവയുടെ അവസ്ഥ എന്താണ് തുടങ്ങിയ വിവരങ്ങൾ ഈ അധ്യാപകൻ കോർപ്പറേഷന് നൽകണം.

തെരുവുനായ്ക്കളെ പാർപ്പിക്കാൻ സംരക്ഷണ കേന്ദ്രം നിർമ്മിക്കാനാണ് കോർപ്പറേഷന്റെ പദ്ധതി. ഇതിന് കൃത്യമായ കണക്ക് വേണമെന്നതിനാലാണ് അധ്യാപകരെ ഏൽപ്പിച്ചതെന്നാണ് അധികൃതർ പറയുന്നത്. ഈ പുതിയ ഉത്തരവ് അധ്യാപകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കുട്ടികളെ പഠിപ്പിക്കേണ്ട സമയത്ത് സെൻസസിനും തിരഞ്ഞെടുപ്പ് ജോലികൾക്കും പുറമെ ഇപ്പോൾ നായകളെ എണ്ണാനും ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അധ്യാപകർ പറയുന്നു. വിദ്യാഭ്യാസ നിലവാരം കുറഞ്ഞുവരുന്ന സംസ്ഥാനത്ത് പഠനത്തിന് മുൻഗണന നൽകുന്നതിന് പകരം ഇത്തരം ജോലികൾ നൽകുന്നത് സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അവർ പരാതിപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top