മെസ്സിയെയും സംഘത്തെയും നേരിടുക വമ്പന്മാർ; അർജന്റീന ടീം മാനേജര്‍ കൊച്ചിയിൽ

ടീം അർജന്റീനയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നു. അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം നടത്തുമെന്ന വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടുയായി. സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് കൊച്ചിയിലെത്തും. സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തും. അർജന്റീനക്കെതിരെ മത്സരിക്കുക ഓസ്ട്രേലിയ ആകുമെന്നാണ് സൂചന. രണ്ട് ടീമുകളും ഖത്തർ ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നു. ആവേശകരമായ മത്സരമാണ് അരങ്ങേറിയത്. അന്ന് 2-1-ന് അർജന്റീന വിജയം നേടുകയായിരുന്നു.

Also Read : ഇത് ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ്ണ കാലമോ? മെസ്സിക്ക് പിന്നാലെ റൊണാള്‍ഡോയും ഇന്ത്യയിലേക്ക്

നവംബർ 15-നും 18-നും ഇടയിലാകും അർജന്റീന-ഓസ്ട്രേലിയ മത്സരം നടക്കുക. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ഈ നീക്കങ്ങൾക്കെല്ലാം പിന്നാലെയാണ് അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിലേക്ക് എത്തുന്നത്. ഇതോടെ ലയണൽ മെസ്സിയും ലോക ചാമ്പ്യൻമാരായ ടീമും ഇന്ത്യയിൽ എത്തുമെന്ന ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് യാഥാർഥ്യമാവുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top