ഇന്റർവ്യൂവിൽ എഐ ഉപയോഗിച്ചില്ല; ടെക്കിക്ക് ജോലി നഷ്ടമായി; പഠിച്ച പാഠം ഇങ്ങനെ!

സോഫ്റ്റ്‌വെയർ എൻജിനീയറിങ് മേഖലയിൽ ഇന്ന് വിജയിക്കണമെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് പ്രമുഖ സോഫ്റ്റ്‌വെയർ എൻജിനീയറായ ആകാശ് വിശാൽ ഹസാരിക പറയുന്നു. ഗൂഗിൾ, ആമസോൺ, സെയിൽസ്ഫോഴ്സ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ എട്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം തന്റെ അനുഭവം പങ്കുവെക്കുകയാണ്.

ജോലി വേഗത്തിലാക്കാനും തെറ്റുകൾ കുറയ്ക്കാനും എൻജിനീയർമാർ എഐ ടൂളുകൾ ഉപയോഗിക്കുമെന്ന് കമ്പനികൾ ഇപ്പോൾ ഉറച്ചു വിശ്വസിക്കുന്നു. 2020ൽ ഡാറ്റാ സ്ട്രക്ചേഴ്സ്, അൽഗോരിതംസ് എന്നിവയിലുള്ള അറിവ് മാത്രം മതിയായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ അടിസ്ഥാന ആവശ്യങ്ങൾ മാത്രമായി ചുരുങ്ങി. എഐ ഉപയോഗിച്ചുള്ള കോഡിങ് (Prompt Engineering), ഡീബഗ്ഗിങ് (Debugging) എന്നിവയിൽ പ്രാവീണ്യം നേടുന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

2024ൽ സിലിക്കൺ വാലിയിലെ സ്റ്റാർട്ടപ്പിൽ നടന്ന അഭിമുഖത്തിനിടെ ഹസാരികയ്ക്ക് കോഡിങ് ടാസ്ക് നൽകി. എഐ ടൂളുകൾ ഉപയോഗിക്കാൻ കമ്പനി അനുവാദം നൽകിയിരുന്നെങ്കിലും അദ്ദേഹം അത് വേണ്ടെന്ന് വെച്ചു. എന്നാൽ ആ അഭിമുഖത്തിൽ അദ്ദേഹം പരാജയപ്പെട്ടു. എഐ ഉപയോഗിക്കാത്തതുകൊണ്ടാണ് തനിക്ക് ജോലി ലഭിക്കാതെ പോയതെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഇതിനെ ‘Wakeup കാൾ’ എന്നാണ് വിശേഷിപ്പിച്ചത്. എൻജിനീയറിങ് അറിവുകൾക്കൊപ്പം എഐ സാങ്കേതികവിദ്യ കൂടി കൂട്ടിയിണക്കാൻ കഴിയുന്നവർക്കേ ഭാവിയിൽ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് അദ്ദേഹം പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top