ഞെട്ടൽ മാറാതെ കഴക്കൂട്ടം; ഐടി ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകം

തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗികാതിക്രമ കേസിൽ പ്രതിക്കായി കഴക്കൂട്ടം പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന 25 വയസ്സുള്ള ഐ ടി ജീവനക്കാരിയെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവത്തെക്കുറിച്ച് നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി താമസിക്കുന്ന ഹോസ്റ്റലിൽ എങ്ങും നിരീക്ഷണ ക്യാമറകൾ ഇല്ല. എന്നാൽ, സമീപത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഹോസ്റ്റൽ കെട്ടിടത്തിന് അടുത്തേക്ക് ഒരു അജ്ഞാതൻ വരുന്നതായി കണ്ടെത്തി. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Also Read : പ്ലസ് ടുക്കാരിയെ പീഡിപ്പിച്ച ടീച്ചർക്ക് തടവുശിക്ഷ; ആണായി മാറുമെന്ന് വ്യാജവാഗ്ദാനവും

വ്യാഴാഴ്ച്ച രാത്രിയാണ് ടെക്നോപാർക്ക് പരിസരത്തെ ഹോസ്റ്റലിൽ വച്ച് ആക്രമണം നടന്നത്. സംഭവ സമയത്ത് പെൺകുട്ടി മുറിയിൽ ഒറ്റയ്ക്കായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ ആളാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ഉറക്കത്തിലായിരുന്ന പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വെള്ളിയാഴ്ച രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകി.

കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. ടെക്‌നോപാർക്ക് പരിസരത്തെ ഹോസ്റ്റലുകളിൽ താമസിക്കുന്ന ഐ ടി ജീവനക്കാർ സംഭവത്തിൻ്റെ ഞെട്ടലിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top