ടിക്കാറാം മീണ കോണ്‍ഗ്രസില്‍; രാജസ്ഥാനില്‍ മാനിഫെസ്റ്റോ കമ്മിറ്റി കോ-കൺവീനറായി നിയമനം
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം അംഗത്വം സ്വീകരിച്ചു.
സംസ്ഥാനത്ത് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മീണയെ ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ പാർട്ടിയുടെ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ-കൺവീനറായി നിയമിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സി പി ജോഷിയാണ് സമിതിയുടെ അധ്യക്ഷൻ.
സംസ്ഥാന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഉൾപ്പെടെ വിവിധ തലങ്ങളിൽ സംസ്ഥാനത്ത് നീണ്ടകാലം ജോലി ചെയ്ത മീണ തന്റെ ആത്മകഥയായ തോൽക്കില്ല ഞാൻ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ പുസ്തകം രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here