തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു; അപകടം ദുബായ് എയര്‍ ഷോയ്ക്കിടെ

ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. വ്യോമസേനയുടെ പൈലറ്റ് മരിച്ചു. ്ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. ടീമായുള്ള പ്രകടനം പൂര്‍ത്തിയാക്കിയ ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നത്.

പറന്ന് എത്തിയ വിമാനം കരണംമറിഞ്ഞതോടെ നിയന്ത്രണം നഷ്ടമായി താഴേയ്ക്ക് പതിക്കുക ആയിരുന്നു. താഴേക്ക് പതിച്ച ഉടന്‍ തന്നെ വിമാനം അഗ്നിഗോളമായി മാറി. ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെയാണ് ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അപകടമുണ്ടായത്. പിന്നാലെ എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിക്കുന്ന യുദ്ധവിമാനമാണ് തേജസ്. ഒരു പൈലറ്റ് മാത്രമുള്ള ഇന്ത്യയുടെ അഭിമാനമായി അവതരിപ്പിച്ചതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top