ബീഹാറിൽ കോൺഗ്രസ് വഴങ്ങി; മുഖ്യമന്ത്രി പ്രഖ്യാപനം ഇലക്ഷന് രണ്ടാഴ്ച മുന്നെ

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. പ്രധാന കക്ഷിയായ കോൺഗ്രസ് ആദ്യഘട്ടത്തിൽ എതിർപ്പുകൾ ഉയർത്തിയിരുന്നെങ്കിലും ഒടുവിൽ ഈ തീരുമാനത്തിന് വഴങ്ങിയതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്‌ലോത്താണ് പ്രഖ്യാപനം നടത്തിയത്. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായി ഗെഹ്‌ലോത് ബിജെപിയെ വെല്ലുവിളിക്കുകയുംചെയ്തു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെയാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read : ബീഹാർ റാലിക്കിടെ പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ചയാൾ അറസ്റ്റിൽ; രാഹുൽ മാപ്പ് പറയണമെന്ന് നേതാക്കൾ
തേജസ്വി യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിലുള്ള ആശയക്കുഴപ്പം സീറ്റ് വിഭജന ചർച്ചകളോടൊപ്പം മഹാസഖ്യത്തിൽ നിലനിന്നിരുന്നു. ആർജെഡിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് ആർജെഡിയും ഇടത് പാർട്ടികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എങ്കിലും, സഖ്യത്തിനുള്ളിലെ ഭിന്നതകൾ പരസ്യമാകാതിരിക്കാനും, യുവനേതൃത്വത്തിന് പ്രാധാന്യം നൽകാനുമുള്ള പൊതുധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതൃത്വം ഒടുവിൽ തീരുമാനത്തിന് അംഗീകാരം നൽകുകയായിരുന്നു.
Also Read : നേപ്പാൾ വഴി പാക് ഭീകരർ നുഴഞ്ഞുകയറിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ബീഹാർ അതീവ ജാഗ്രതയിൽ
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തേജസ്വി യാദവാണ് ജനങ്ങളെ ആകർഷിക്കാൻ ഏറ്റവും കഴിവുള്ള നേതാവെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പിന്നിലുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലൂടെ സഖ്യത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗത കൂട്ടാനും, എൻഡിഎ സഖ്യത്തെ നേരിടാൻ ഒറ്റക്കെട്ടായി നീങ്ങാനും സാധിക്കുമെന്നാണ് മഹാസഖ്യം പ്രതീക്ഷിക്കുന്നത്. യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ള തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തിയായിരിക്കും തേജസ്വി യാദവിൻ്റെ നേതൃത്വത്തിൽ സഖ്യം തിരഞ്ഞെടുപ്പിനെ നേരിടുക. നേരത്തെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തേജസ്വി യാദവായിരുന്നു മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കേവലഭൂരിപക്ഷം നേടാൻ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here