പതിമൂന്നുകാരിയെ വിവാഹം ചെയ്ത് 40കാരൻ; ചടങ്ങ് നടത്തിയത് ആദ്യ ഭാര്യയും ചേർന്ന്; ദൃശ്യങ്ങൾ പുറത്ത്

തെലങ്കാനയിലെ നന്ദിഗാമ ഗ്രാമത്തിൽ നിന്നാണ് ഞെട്ടിക്കുന്ന ശൈശവ വിവാഹ വാർത്ത പുറത്ത് വരുന്നത്. 40 വയസ്സുള്ളയാൾ 13 വയസ്സുകാരിയായ 8ാം ക്ലാസ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചതാണ് സംഭവം. വിഷയം മാധ്യമങ്ങളിൽ വാർത്തയായതോടെ സംഭവം വിവാദമായിരിക്കുകയാണ്.

വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യമസോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അധ്യാപകനാണ് പോലീസിൽ പരാതിപ്പെട്ടത്. വിവാഹം ചെയ്‌ത 40കാരൻ, വിവാഹം നടത്തിക്കൊടുത്ത പുരോഹിതൻ എന്നിവർക്കെതിരെയാണ് കേസ്.

Also Read : 16 വയസ് മുതല്‍ പീഡനം, രണ്ട് തവണ ഗര്‍ഭഛിദ്രം, ഇപ്പോള്‍ മാനസാന്തരം; പോക്‌സോ കേസ് പ്രതിക്ക് അതിജീവിതയെ വിവാഹം കഴിക്കാന്‍ ജാമ്യം

വരനായ നാൽപ്പതുകാരൻ നിലവിൽ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. ഈ വിവാഹത്തിലെ ഭാര്യയും 13കാരിയെ വിവാഹം ചെയ്യുന്ന സമയത്ത് പന്തലിലുണ്ടായിരുന്നു. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ, പെൺകുട്ടി മാലയുമായി 40 വയസുകാരന്റെ മുൻപിൽ നിൽക്കുന്നത് കാണാം. അടുത്ത് ഇയാളുടെ ആദ്യഭാര്യയും പുരോഹിതനും ഉണ്ട്.

വിവാഹ ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് നാട്ടുകാരിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നു. ബാല വിവാഹ നിരോധന നിയമം 2006 അനുസരിച്ച് പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സും ആൺകുട്ടികളുടേത് 21 വയസ്സുമാണ്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top