തെലങ്കാനയെ ഞെട്ടിച്ച് ബസപകടം; ട്രക്ക് ഇടിച്ചുകയറി 24 മരണം; സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തെലങ്കാനയില്‍ ബസിലേക്ക് ട്രക്ക് ഇടിച്ചു കയറി. രംഗറെഡ്ഡി ജില്ലയിലെ ഷെവെല്ലയ്ക്കടുത്തുള്ള മിര്‍ജഗുഡയിലാണ് അപകടമുണ്ടായത്. 24 പേര്‍ മരിച്ചതായാണ് പുറത്തു വരുന്ന വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ വര്‍ദ്ധിക്കാനാണ് സാധ്യത. എതിര്‍ദിശയില്‍ വന്ന ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുക ആയിരുന്നു. തണ്ടൂരില്‍നിന്ന് ഷെവെല്ലയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട തെലങ്കാന ആര്‍ടിസിയുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
തെറ്റായ ദിശയിലാണ് ട്രക്ക് എത്തിയത്. ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമായത്. ബസില്‍ എഴുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ട്രക്കിലെ മെറ്റൽ യാത്രക്കാരുടെ പുറത്തേക്കാണ് വീണത്. അതുകൊണ്ട് തന്നെ പരിക്കേറ്റ പലരുടേയും ആരോഗ്യ സ്ഥിതി അതീവഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരെ ഹൈദരാബാദിലേക്ക് മാറ്റി മെച്ചപ്പെട്ട ചികിത്സ നല്‍കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായധനം നല്‍കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here