മകന് വീട്ടിലേക്ക് കയറുമ്പോള്‍ തടയുന്നത് ചിത്രീകരിച്ചു; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്റെ ആക്രമണം
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തെലുഗു നടന് മോഹന്‍ ബാബുവിന്റെ ആക്രമണം. മാധ്യമ സംഘത്തിന്റെ മൈക്ക് പിടിച്ചുവാങ്ങിയാണ് നടന് ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ മാധ്യമപ്രവര്ത്തകന് ചികിത്സയിലാണ്. മോഹന്‍ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണമായി കലാശിച്ചത്. നടനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. മോഹൻ ബാബുവും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മോഹന്‍ ബാബുവും മകനും പരസ്പരം കേസ് കൊടുത്തിട്ടുണ്ട്. മകനുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ മോഹന്‍ബാബു മാധ്യമ സമ്മേളനം വിളിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മനോജും ഭാര്യ മൗനികയും വീട്ടിലേക്ക് എത്തിയത്. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ഇവര്‍ക്ക് മുന്നില്‍ ഗേറ്റ് തുറന്നില്ല. ഇതോടെ ഇവര്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടന്നു. ഇതോടെയാണ് നടന് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here