കുവൈത്തിൽ വാറ്റടിച്ച് 10 മരണം; മലയാളികളും ഉണ്ടെന്ന് സൂചന

കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പേർ മരിച്ചതായി റിപ്പോർട്ട്. അഹമ്മദി ഗവർണറേറ്റിലാണ് സംഭവം. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. നിരവധി മലയാളികൾ ഉൾപ്പെട്ടതായാണ് വിവരം. വിഷ ബാധയെ തുടർന്ന് കഴിഞ്ഞ ഞായറാഴ്‌ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ പലരുടെയും നില ഗുരുതരമായിരുന്നു. ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു.
കഴിഞ്ഞദിവസങ്ങളിലാണ് ഇവരിൽ പത്ത് പേർ മരിച്ചത്. ഇവരെല്ലാം ഏഷ്യയിൽനിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും മദ്യത്തിൽനിന്ന് വിഷബാധയേറ്റതായും പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നായി പ്രാദേശിക വ്യാജമദ്യ നിർമ്മിതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്ന് മദ്യം വാങ്ങിയ പ്രവാസികൾക്കാണ് വിഷബാധയേറ്റത്. 1965 മുതൽ മദ്യനിരോധനം നില നിൽക്കുന്ന രാജ്യമാണ് കുവൈറ്റ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here