അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ തായ് സുന്ദരിയുടെ കിരീടം തിരിച്ചെടുത്തു; സാമ്പത്തിക പ്രശ്നമെന്ന് മറുപടി

അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് തായ്‌ലൻഡ് സൗന്ദര്യ റാണിയുടെ കിരീടം തിരിച്ചെടുത്തു. തായ്‌ലന്റിലെ സൗന്ദര്യ മത്സരത്തിൽ വിജയിയായ യുവതിക്കാണ് കിരീടം നഷ്ടമായത്. സുഫാനി നോയ്‌നോന്തോങ്ങിൽ നിന്നാണ് മിസ് ഗ്രാൻഡ് പ്രച്വാപ് ഖിരി ഖാൻ 2026 കിരീടം സംഘാടകർ തിരികെ വാങ്ങിയത്. ഇതോടെ മിസ്സ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും നഷ്ടമായി.

കിരീടധാരണം കഴിഞ്ഞ് അടുത്ത ദിവസമാണ് “ബേബി” എന്നറിയപ്പെടുന്ന സുഫാനിയുടെ അശ്ലീല വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സെക്‌സ് ടോയ് ഉപയോഗിക്കുന്നതും, ഇ സിഗരറ്റ് വലിക്കുന്നതും, അടിവസ്ത്രത്തിൽ ഇട്ട് നൃത്തം ചെയ്യുന്നതുമായ വിഡിയോകലാണ് പ്രചരിച്ചത്. ഇതിന്റെ പേരിലാണ് കിരീടം തിരിച്ചെടുത്തത്.

സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി സുഫാനി രംഗത്തെത്തിയിരുന്നു. നഗ്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും മുമ്പ് ചെയ്തിട്ടുണ്ടെന്ന് അവർ സമ്മതിച്ചു. കോവിഡ് സമയത്ത് അമ്മ കിടപ്പിലായെന്നും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ഓൺലൈൻ പ്ലാറ്റഫോമിൽ സജീവമായതെന്നും അവർ പറഞ്ഞു. ഇപ്പോൾ നടന്ന ഈ സംഭവത്തിലൂടെ തെറ്റ് മനസിലായെന്നും ഇനി അത് ആവർത്തിക്കില്ലെന്നും സുഫാനി പറഞ്ഞു. തന്റെ സമ്മതമില്ലാതെ വിഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top